photo
ഏരൂർ പി.എച്ച്.സിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ രൂപരേഖ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ സി.ഇ.ഒ. പ്രവീൺ മേനോനിൽ നിന്ന് പി.എസ്. സുപാൽ എം.എൽ.എ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

അഞ്ചൽ: റസൂൽ പൂക്കുട്ടി ഫൗണ്ടേഷനും ഏരൂർ ഗ്രാമ പഞ്ചായത്തും ഡയറക്ടറേറ്റ് ഒഫ്‌ ഹെൽത്തും സംയുക്തമായി ഏരൂർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ രൂപരേഖ കൈമാറി. പി.എസ്. സുപാൽ എം.എൽ.എയും ഏരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. അജയനും ചേർന്ന് റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ സി.ഇ.ഒ. പ്രവീൺ മേനോനിൽ നിന്ന് രൂപരേഖ ഏറ്റുവാങ്ങി.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ് ,​ക്ഷേമകാര്യ കമ്മിറ്റി ഭാരവാഹികളായ ജി. അജിത്, ഷൈൻ ബാബു,വി.രാജി,​ ബ്ലോക്ക്‌ മെമ്പർ ശോഭ , അംഗങ്ങളായ ഡോൺ വി .രാജ്, അജിമോൾ, മഞ്ജുലേഖ,നസിർ,ഷീന ഉമ്മച്ചൻ, ബൈജു പൂക്കുട്ടി, ബൈജു കല്ലുവിള പഞ്ചായത്ത്‌ സെക്രട്ടറി എം.നൗഷാദ് , ഡോ.ഷെമീർ, ഡോ. ബിജി രാജ്, എ.ഇ. ഷൈന എന്നിവർ സംസാരിച്ചു.

250 കോടി രൂപയുടെ പദ്ധതി

അഞ്ചൽ സി.എച്ച്.സി പരിധിയിലുള്ള 5 ഗ്രാമ പഞ്ചായത്തിലായി 250 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത് . 28 സബ് സെന്ററും 4 പി.എച്ച്.സിയും ഒരു സി.എച്ച്.സിയുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. സബ് സെന്ററിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ഏരൂർ പി.എച്ച്.സി.യി ൽ നടന്നു. ആദ്യ ഘട്ടത്തിൽ 6000 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള സബ് സെന്ററും തുടർ ഘട്ടങ്ങളിൽ 18000 സ്ക്വയർ വലിപ്പമുള്ള കെട്ടിട സമുച്ചയവുമാണ് നിർമ്മിക്കുന്നത്. ഏരൂർ പഞ്ചായത്തിൽ 7സബ് സെന്ററുകൾ അടക്കം ഒരു പ്രൈമറി ഹെൽത്ത് സെന്ററും ആണ് രൂപകല്പന ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടി ഫൗണ്ടേഷനുവേണ്ടി പ്രവീൺ മേനോൻ, രമേശ്‌ മേനോൻ എന്നിവർ അടങ്ങുന്ന 18 അംഗ സംഘം സ്ഥലം സന്ദർശിച്ചു. സെപ്തംബർ മാസത്തിൽ പദ്ധതിയുടെ നിർമ്മാണം തുടങ്ങും.