കൊട്ടാരക്കര: പെണ്ണായാൽ പൊന്നുവേണമോ എന്ന കാലിക വിഷയത്തെ ആസ്പദമാക്കി കൊട്ടാരക്കര സംസ്കാര നടത്തിയ ഓൺലൈൻ സംവാദം വർക്കല എസ്.എൻ കോളേജ് അദ്ധ്യാപികയും സാഹിത്യകാരിയുമായ ഡോ.നിത്യ പി.വിശ്വം ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻ നായർ മോഡറേറ്ററായിരുന്നു. ഡോ. നിത്യാ പി. വിശ്വം വിഷയാവതരണം നടത്തി. ചർച്ചയിൽ ഡോ.എസ്.മുരളീധരൻ നായർ, ജി.കലാധരൻ, കനകലത, ആർ.പ്രഭാകരൻപിള്ള, ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ, രാജൻ താന്നിക്കൽ, ഷക്കീല അസീസ്, സുധർമ്മ ടി.വി.അരുൺകുമാർ അന്നൂർ, സുരേന്ദ്രൻ കടയ്ക്കോട്,ലത പയ്യാളിൽ, കെ.മോഹനൻപിള്ള, കെ.ബാലൻ, കൊട്ടാരക്കര ബി.സുധർമ്മ, എം.പി.വിശ്വനാഥൻ, അജീഷ,ജിതാരാജ്, മുട്ടറ കൃഷ്ണൻകുട്ടി, ഇടയ്കിടം ആനന്ദൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.