കൊല്ലം: എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ കളക്‌ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ടി.പി.ആർ നിരക്കനുസരിച്ചു വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന അശാസ്ത്രീയ സംവിധാനം തുടരുന്ന സർക്കാർ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങുടെ മുന്നിലും പ്രതിഷേധം നടത്തും. കളക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അതിജീവനസമരം ജില്ലാസെക്രട്ടറി കെ.കെ. നിസാർ ഉദ്ഘാടനം ചെയ്യും. പീറ്റർ എഡ്വിൻ അദ്ധ്യക്ഷനാകും. ആർ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മജ്ഞു സുനിൽ സ്വാഗതം പറയും.