കൊല്ലം: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ കേരള കാഷ്യൂ വർക്കേഴ്‌സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കേരളത്തിലെ എല്ലാ കശുഅണ്ടി ഫാക്ടറികളുടെ മുന്നിലും അടുപ്പുകൂട്ടി സമരം നടത്തി.
അറക്കൽ അൽഫോൻസാ ക്യാഷ്യു ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ അടുപ്പുകൂട്ടി സമരം ചായഇട്ടു തൊഴിലാളികൾക്ക് നൽകി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് കാപെക്‌സിന് മുന്നിൽ നടന്ന സമരം ക്യാഷ്യൂ വർക്കേഴ്‌സ് സെന്റർ സംസ്ഥാന പ്രസിഡന്റ് കെ. രാജഗോപാൽ, പെരുമ്പുഴ കാപെക്‌സിന് മുന്നിൽ നടന്ന സമരം ബി. തുളസീധരകുറിപ്പ്, ചെറുവറ്റ ലൂർദ് മാതാ കാഷ്യൂവിന് മുന്നിൽ സംഘടിപ്പിച്ച സമരം കരിങ്ങന്നൂർ മുരളി, മൈനാഗപ്പള്ളി തോട്ടുമുഖം ഫാക്ടറിക്ക് മുന്നിൽ നടന്ന സമരം സോമപ്രസാദ് എം.പി, പവിത്രേശ്വരം പൊരിക്കലിൽ മുരളി മടന്തകോട്, പെരുമ്പുഴ പ്രശാന്തി ഫാക്ടറിയിൽ ബിസുജീന്ദ്രൻ, കൊല്ലം കോതേത്ത് ഫാക്ടറിക്ക് മുന്നിൽ പി.ഡി. ജോസ്, കുന്നത്തൂർ കെ.സി.ഡി.സിയിൽ എം. ശിവശങ്കരപിള്ള, ഭരണികാവ് കെ.സി.ഡി.സിയിൽ ടി.ആർ. ശങ്കരപ്പിള്ള, ഇടമുളയ്ക്കൽ ഫാക്ടറിക്ക് മുന്നിൽ ബാബു പണിക്കർ എന്നിവർ ഉദ്ഘാടനം ചെയ്തു.