കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി 6403-ാം നമ്പർ മയ്യനാട് സെൻട്രൽ ശാഖാ പരിധിയിലെ നിർദ്ധന രോഗികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകളും മരുന്നും സാമ്പത്തിക സഹായവും വിതരണം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൊല്ലം യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബി. പ്രതാപൻ, വൈസ് പ്രസിഡന്റ് ഡി.എൻ. വിനുരാജ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണൻ, ഹരി ശിവരാമൻ, അഭിലാഷ്, അനൂപ് ശങ്കർ, ബൈജുലാൽ, മയ്യനാട് സെൻട്രൽ ശാഖാ സെക്രട്ടറി രാജു കരുണാകരൻ, ഭരണസമിതി അംഗം ഷാജി തുടങ്ങിയവർ പങ്കെടുത്തു.