പുനലൂർ: കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറന്ന് പ്രവർത്തിച്ച വ്യാപാരികളെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പുനലർ മർച്ചന്റ് ചേംബറിന്റെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രകടനവും യോഗവും നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പി.സി.കുര്യക്കോസ്, ഇടമുളയ്ക്കൽ ഗോപാലകൃഷ്ണൻ, ജി.അനീഷ്കുമാർ, എം.ഖുറൈഷി, ബി.ഷിഹാസ്, അബ്ദുൾ സമദ്, സി.എസ്.ബഷീർ തുടങ്ങിയവർ സംസാരിച്ചു.