കൊല്ലം: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിലൂടെ മോദി - പിണറായി സർക്കാരുകൾ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 136 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധ ഒപ്പിടീൽ സമരം നടത്തും. രാവിലെ 10ന് കൊവിഡ് മാനദണ്ഡം പാലിച്ച് സമരം ആരംഭിക്കുമെന്നും എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്നും ഡി.സി. സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.