കൊല്ലം: അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകർ സർക്കാർ ജീവനക്കാരുടേതിന് തുല്യമായി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. അങ്കണവാടി ജീവനക്കാർക്ക് പ്രതിദിനം 700 രൂപ ഓണറേറിയം അനുവദിക്കുക, പി.എഫ് ഇ.എസ്.ഐ പദ്ധതികളിൽ ഉൾപ്പെടുത്തുക, ഗ്രാറ്റുവിറ്റി അനുവദിക്കുക, കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, പ്രതിമാസം 1,000 രൂപ റിസ്‌ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നിയിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. എസ്. നാസറുദ്ദീൻ, ഒ.ബി. രാജേഷ്, പനയം സജീവ്, ഡി. ഗീതാകൃഷ്ണൻ, സി. സരസ്വതിഅമ്മ, ശാന്തകുമാരി, ഷീജ, ആശാ രമേശ്, ബിജി സ്വാമിനാഥൻ, മായാ ദീപ, തനുജ, വസന്തകമാരി, സ്വർണമ്മ എന്നിവർ സംസാരിച്ചു.