abhima-
പുത്തൻനട ഗവ. എൽ.പി സ്കൂളിൽ നടന്ന സ്മാർട്ട് ഫോൺ വിതരണം തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: പുത്തൻനട ഗവ. എൽ.പി സ്കൂളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും വികസനസമിതി അംഗങ്ങളും അദ്ധ്യാപകരും ചേർന്നാണ് ഫോണുകൾ വാങ്ങിനൽകിയത്.

തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എഫ്.ഐ കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി വാങ്ങിനൽകിയ പഠനോപകരണങ്ങൾ മുൻ കൗൺസിലർ സന്ധ്യ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂളിലെ പാചക തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.

സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ രചന അദ്ധ്യക്ഷത വഹിച്ചു. ബാഹുലേയൻ, വാസൻ, മുൻ ജയിൽ ഡി.ഐ.ജി ബി. പ്രദീപ്‌, യശ്പാൽ, സിജി, ലീല തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക അനിത സ്വാഗതവും മിനി നന്ദിയും പറഞ്ഞു.