കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ ഓർമ്മ ദിനത്തിൽ എ.ഐ.വൈ.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. രക്തദാനവും നടത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എൻ.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പ്രവീൺ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, ഡി.എൽ. അനുരാജ്, പ്രശാന്ത്, പി.വിഷ്ണു, നീതു, ജയരാജ് എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ, ആർ.എം.ഒ മെറീന എന്നിവരെയടക്കം ആദരിച്ചു.