പോരുവഴി : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ അസമത്വത്തിനും എതിരായി സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ ആഹ്വാനപ്രകാരം എല്ലാ ഗ്രന്ഥശാലകളിലും സ്നേഹ ഗാഥ സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോരു വഴിപഞ്ചായത്ത് തല ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ പി. എസ് .സി മുൻ ചെയർമാൻ എം .ഗംഗാധര കുറുപ്പ് നിർവഹിക്കും എന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് പോരുവഴി പഞ്ചായത്ത് നേതൃസമതി കൺവീനർ സൂൽ ഫിഖാൻ റാവുത്തർ എന്നിവർ അറിയിച്ചു