കൊല്ലം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോ ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) കുണ്ടറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സമരം നടത്തി. പെരുമ്പുഴ സഹകരണ ബാങ്കിന് മുന്നിൽ നടന്ന സമരം ബാങ്ക് പ്രസിഡന്റ് സോമൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി ദിനേശ് കുമാർ, പ്രമോദ് എന്നിവർ സംസാരിച്ചു.
പുനുക്കന്നൂർ, വെള്ളിമൺ, തൃക്കടവൂർ, അഞ്ചാലുംമൂട് സഹകരണ ബാങ്കുകൾക്ക് മുന്നിലും പെരിനാട് ഹൗസിംഗ് സൊസൈറ്റിക്ക് മുന്നിലും ധർണ നടത്തി. ജി. പ്രസന്നൻ, ഷാജി, മണി, സിന്ധു രംഗനാഥൻ, പത്മകുമാർ, മോഹൻബാബു, രാമചന്ദ്രൻ, ശിവകുമാർ, രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.