school
ഇടമൺ യു.പി.സ്കൂൾ പ്രഥമാദ്ധ്യാപിക ആർ.അനിതക്ക് KL.കൊവിഡ് കോവികെയർ വാട്സ്ആപ്പ് ഭാരവാഹികൾ പഠനോപകരണങ്ങൾ കൈമാറുന്നു.

പുനലൂർ: ഇടമൺ യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ സ്കൂളിലെ 133 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ ചേർന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക അനിത പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.ആശ, കൊവിഡ് കെയർ ഗ്രൂപ്പ് അംഗങ്ങളായ സുമേഷ്, ബോബി ജാസ്റ്റസ്,രജ്ഞിനി അജി തുടങ്ങിയവർ സംസാരിച്ചു. KL-25 കൊവിഡ് വാട്സ് ആപ്പ് ഗ്രൂപ്പാണ് പഠനോപകരണങ്ങൾ സംഭാവനയായി നൽകിയത്.