കൊല്ലം: ജില്ലയിൽ ഇന്നലെ 1404 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 1397 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 830 പേർ രോഗമുക്തരായി.