samaramam-
കാഷ്യു വർക്കേഴ്സ് സെന്റർ സി.ഐ.റ്റി.യു കുന്നിക്കോട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് അടുപ്പ് കൂട്ടി സമരം സി.ഐ.റ്റി.യു. ജില്ലാ കമ്മറ്റിയംഗം എസ്.മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : കാഷ്യു വർക്കേഴ്സ് സെന്റർ സി.ഐ.ടി.യു കുന്നിക്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് വിളക്കുടി ബിനു കാഷ്യു ഫാക്ടറിക്ക് മുന്നിൽ തൊഴിലാളികൾ അടുപ്പ് കൂട്ടി സമരം നടത്തി. സി.ഐ.ടി.യു. ജില്ലാ കമ്മറ്റിയംഗം എസ്.മുഹമ്മദ് അസ്‌ലം ഉദ്ഘാടനം നിർവഹിച്ചു. എ.സജീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം
സി.സജീവൻ, എ.വഹാബ്, സജീവ് കൂരാംകോട്, ബിജു എന്നിവർ സംസാരിച്ചു.