shammer-39

ഇരവിപുരം: കൊല്ലൂർവിളയിൽ മാതാവിന് പിന്നാലെ മകനും മരിച്ചു. കൊല്ലൂർവിള ആസാദ് നഗർ - 128 വെളിയിൽ പുരയിടത്തിൽ പരേതനായ അബ്ദുൽ ഖാദറിന്റെ (ഗുമസ്ഥൻ) മകൻ ഷെമീറാണ് (39) മാതാവ് മരിച്ചതിന്റെ അഞ്ചാം ദിവസം മരിച്ചത്. ഇരുവർക്കും നേരത്തേ കൊവിഡ് ബാധിച്ചെങ്കിലും ആഴ്ചകൾക്ക് മുമ്പേ നെഗറ്റീവായിരുന്നു. തുടർന്ന് ശ്വാസകോശ സംബന്ധമായ രോഗത്താൽ ഷെമീറും മാതാവ് ആബിദാ ബീവിയും (73) ചികിത്സയിലായിരുന്നു. ജൂലായ് 8നാണ് ഷെമീറിന്റെ മാതാവ് മരിച്ചത്. കബറടക്കം കഴിഞ്ഞു. ഭാര്യ: ഹനീന. മകൻ: ഷെഹാൻ.