susan-kody
കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധന പീഡനത്തിനും സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണത്തിനുമെതിരെ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. കൊല്ലം യൂണിറ്റ് കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഒരുക്കിയ ബിഗ് ബാനറിൽ സ്ത്രീ ശാക്തീകരണ സന്ദേശമെഴുതി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ജാഗ്രത സദസ് ഉദ്ഘാടനം ചെയ്തു.

മുൻ മേയർ ഹണി ബഞ്ചമിൻ, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡമന്റ് എൻ.എസ്. ഷൈൻ, ജില്ലാ സെക്രട്ടറി എ.എം.രാജ, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ടി.ജി. രേഖ, ജില്ലാ പ്രസിഡന്റ് എം. മുരുകൻ, ജില്ലാ ട്രഷറർ ജെ. മാത്യു, യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രൻപിള്ള, സെക്രട്ടറി ജി.എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് കൺവീനർ ലതിക സ്വാഗതവും ആർ.എസ്. രശ്മി നന്ദിയും പറഞ്ഞു.

പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര യൂണിറ്റുകളിലും പോസ്റ്റർ രചന, ജാഗ്രതാ സദസ്, സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് എന്നിവ സംഘടിപ്പിച്ചു. ഹസീന, രാജി, ഷെമി, സരിത, ഷീജ, ജയശ്രീ, സുജി, പവിത്രൻ, വിനേഷ് എന്നിവർ നേതൃത്വം നൽകി.