ആയൂർ: ചടയമംഗലം ഗ്രാമപ്പഞ്ചായത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ ആന്റിജൻ കിറ്റുകളുടേയും ആശാ വർക്കർമാർക്കുള്ള മാസ്കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ നിർവഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു അദ്ധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി.വി.നായർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബാബുരാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംനാ നിസാം, മെഡിക്കൽ ഓഫീസർ ജ്യോതിലാൽ,വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.