കൊല്ലം: യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നിർദ്ധന വിദ്യാർഥികൾക്ക് പഠനക്കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് വിനീത് അയത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം ഷെഫീക്ക് കിളികൊല്ലൂർ, ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലൈലാകുമാരി, ആർ. ശശിധരൻപിള്ള, ദിനേഷ് കുമാർ, പി.ആർ. രാജേഷ്, റാഫി കൊല്ലം, ഫൈസൽ അയത്തിൽ, ഷാമോൻ, അനൂപ് കോയിക്കൽ, നൗഷാദ് അയത്തിൽ, അൽത്താഫ് കട്ടവിള, അഫ്സൽ, സിനാൻ, സഹിൽ സദിർ, റാഫി കുന്നുംപുറം, സെയ്ദലി, സുരേഷ് കുമാർ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.