പരവൂർ: ക്ലീൻ പരവൂർ പദ്ധതിയുടെ ഭാഗമായി പരവൂർ നഗരസഭാ പരിധിയിലെ വീടുകളിൽ നിന്ന് ചില്ല് മാലിന്യം ശേഖരിക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ പാറയിൽക്കാവ് വാർഡിലുള്ള നഗരസഭയുടെ വ്യവസായിക പാർക്കിലാണ് മാലിന്യം ശേഖരിക്കുന്നത്. ഒഴിഞ്ഞ ബിയർ കുപ്പികൾ, പൊട്ടിയ ചില്ല് മാലിന്യം മുതലായവ തരംതിരിച്ച് കഴുകി വൃത്തിയാക്കി വേണം എത്തിക്കേണ്ടതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.