photo
കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി

പാരിപ്പള്ളി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ കോൺഗ്രസ് പരവൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പാരിപ്പള്ളി മുതൽ ശ്രീരാമപുരം വരെ നടന്ന റാലി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, ഷുഹൈബ്, ഉണ്ണിക്കൃഷ്ണൻ, പരവൂർ സജീബ്, വരദരാജൻ, പാരിപ്പള്ളി വിനോദ്, പരവൂർ മോഹൻദാസ്, സിജി പഞ്ചവടി, സിമ്മിലാൽ, വിഷ്ണു, സത്താർ, രാഹുൽ സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.