c

കൊല്ലം: കുണ്ടറ കുമ്പളം വലിയവിള ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെന്റ് ജോസഫ് കാരുണ്യഭവനത്തിന്റെ താക്കോൽദാനം ഇന്ന് നടക്കും. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യ കാരുണ്യഭവനം കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ നിലമേൽ കൈലാസത്തിൽ ശിവൻകുട്ടിയുടെ കുടുംബത്തിനായി നിർമ്മിച്ചത്. ട്രസ്റ്റിന്റെ സ്ഥാപക ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസിന്റെ ജന്മദിനമായ ഇന്ന് രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി വീടിന്റെ താക്കോൽ ശിവൻകുട്ടിയുടെ കുടുംബത്തിന് കൈമാറും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിഅമ്മ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ദീപം തെളിക്കും. ഫാ. സോളു കോശി രാജു, ഫാ. ഹ്യൂബർട്ട് എ. ഫെർണാണ്ടസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി സ്മിതാരാജൻ, ബ്ളോക്ക് പഞ്ചായത്തംഗം പി. ഉഷാദേവി, സജിലാൽ, ജി. വേലായുധൻ, ചന്ദ്രൻ കല്ലട, വി. വിനിൽ, കെ.ആർ. സന്തോഷ്, ഷിബു വടക്കടത്ത് തുടങ്ങിയവർ സംസാരിക്കും. ട്രസ്റ്റിന് കീഴിലുള്ള സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലക്കാരും യോഗത്തിൽ പങ്കെടുക്കും.