paravur
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പരവൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എ. സഫറുള്ള ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പരവൂർ യൂണിറ്റ് കമ്മിറ്റി പരവൂർ സർവീസ് സഹകരണ ബാങ്ക് പടിക്കൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എ. സഫറുള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാരിഅമ്മ അദ്ധ്യക്ഷത വഹിച്ചു. എസ്. ഗനി, ജയകുമാർ, സുനിൽകുമാർ, ഷൈൻ എസ്. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.