ഓച്ചിറ: കെ. പി. സി. സി ആഹ്വാനപ്രകാരം പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുംപീടിക പട്ടശേരിൽ മുക്കിലെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന ഒപ്പ് ശേഖരണ സമരം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നീലി കുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യഷതവഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എസ്. എം. ഇക്ബാൽ, സജിവ്, ടി. എസ് .രാധാകൃഷ്ണൻ, ജി. ബിജു, പത്മജൻ, തങ്കപ്പൻ, വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.