photo
കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ. മഹേഷ്‌ എം.എൽ.എക്ക് നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ. മഹേഷ്‌ എം.എൽ.എക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് മണിലാൽ എസ്. ചക്കാലത്തറ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ അവാർഡ് വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവന നൽകിയ ബഹുഭാഷ പണ്ഡിതനായ ഉണ്ണികൃഷ്ണൻ കുശസ്ഥലിക്ക് സി.ആർ.മഹേഷ്‌ എം.എൽ.എ കൈമാറി. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ, പരടയിൽ സത്യൻ, ആനി പൊൻ, വി ശശിധരൻ പിള്ള,തഴവ ബിജു,ഖലീലുദീൻ പൂയപ്പള്ളിൽ ടോമി എബ്രഹാം, കൈപ്ളേത് ഗോപാലകൃഷ്ണൻ, ബി. ബാബുരാജ്, ഷംന ഷാനു, തടത്തിൽ ഇസ്മായിൽ, ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.