കരുനാഗപ്പള്ളി: ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ലാലാജി ജംഗ്ഷന് സമീപം സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷനായി. തയ്യിൽതുളസി, കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ ഡി.സി.സി സെക്രട്ടറി മുനമ്പത്ത് വഹാബ് എം.കെ. വിജയഭാന, ബി. മോഹൻ ദാസ് എൻ.സുഭാഷ് ബോസ് ഷാജി കുളച്ചുവരമ്പേൽ നിസാർ, രമേശ് ബാബു, അശോകൻ അമ്മവീട്, അരവിന്ദൻ ചെറുകര, തയ്യിൽ തുളസി, മോളി, സുരേഷ്, ചിത്ര വിനോദ് സരിത, വി.കെ.വിനോദ് ഹരിലാൽ, സുരേഷ് പനക്കുളങ്ങര, ശിവദാസൻ, നൗഷാദ് അലി, ശിവപ്രസാദ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.