photo
കുലശേഖരപുരം ക്ലാസിക് കശുഅണ്ടി ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.രാധാമണി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി :ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കശുഅണ്ടി തൊഴിലാളികൾ കശുഅണ്ടി ഫാക്ടറികളുടെ മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കശുഅണ്ടി തൊഴിലാളി യൂണിയന്റെ (സി .ഐ. ടി .യു ) നേതൃത്വത്തിൽ കരുനാഗപ്പള്ളി വെസ്റ്റ് ലതാ കാഷ്യൂ ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച സമരം സി .ഐ .ടി. യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ. എസ് .ഷറഫുദ്ദീൻ മുസലിയാർ, പി. പുഷ്പാംഗദൻ, സജീവൻ, ഹാഷിം, ബ്രിജേഷ്, രാജേഷ്, സുരേഷ് എന്നിവർ പങ്കെടുത്തു. കുലശേഖരപുരം ക്ലാസിക് ഫാക്ടറി പടിക്കൽ സംഘടിപ്പിച്ച സമരം സി .പി.എം ജില്ലാ കമ്മിറ്റി അംഗം സി.രാധാമണിയും ആദിനാട്, കോർപ്പറേഷൻ ഫാക്ടറിക്ക് മുന്നിലെ സമരം സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി .ആർ .വസന്തനും പുത്തൻതെരുവ് ഗിൽഗാൽ ഫാക്ടറിയിൽ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ. അനിരുദ്ധനും പുത്തൻതെരുവ് ഷാലിമാർ ഫാക്ടറിയിൽ യൂണിയൻ സെക്രട്ടറി ഡി .രാജനും തഴവ ബഥേൽ ഫാക്ടറിയിൽ ആർ. അമ്പിളിക്കുട്ടനും പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.