paravur
കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണയും ഒപ്പുശേഖരണവും നടത്തി.

 ഇരവിപുരത്ത്

ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം പെട്രോൾ പമ്പിന് മുന്നിൽ നടന്ന ഒപ്പുശേഖരണം ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ മുഖ്യപ്രഭാഷണം നടത്തി. ബോബൻ ഡിക്രൂസ്, ഇ.കെ. കലാം, പൊന്നമ്മ മഹേശ്വരൻ, ഷെരീഫ് കൂട്ടിക്കട, എം.എച്ച്. സനോഫർ, ജഹാംഗീർ പള്ളിമുക്ക്, ബാബു, അൻസർ സൂപ്പി, മുനീർ ഭാനു, സലിം ഷാ, ജയചന്ദ്രൻ, അൻവർഷാ, ഷാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.

 പാൽക്കുളങ്ങരയിൽ

പാൽക്കുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡി.സി.സി ജന. സെക്രട്ടറി എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പാറശേരിൽ ശശിധരൻ, എസ്. മണികണ്ഠൻ, സി.കെ. കുമാരൻ, അനിൽകുമാർ, മങ്ങാട് ഉപേന്ദ്രൻ, ബിനു, രാജു ഹെൻട്രി, വിജയകുമാർ (കുട്ടി) ,സുരേന്ദ്രൻ, സലിം തുടങ്ങിയവർ നേതൃത്വം നൽകി.

 പരവൂരിൽ

പരവൂർ ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി അദ്ധ്യക്ഷത വഹിച്ചു. ബി. സുരേഷ്, പ്രേംജി, ജയരാജ് തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ്, പരവൂർ സജീവ്, എസ്. രമണൻ, നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ, സുധീർകുമാർ, മഹേഷ്, സമ്മിൽ, ശർമ്മത്ഖാൻ, സാദിക്ക്, പൊഴിക്കര വിജയൻപിള്ള, എസ്. സുനിൽകുമാർ, ജവഹർ ബാലമഞ്ച് ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിജു, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലതാ മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

കുരണ്ടിക്കുളം വാർഡിൽ നടന്ന ധർണ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആരിഫ, നിസാർ, എ. നെജീബ്, ഷംനാദ്, വിഷ്ണു, ജിതിൻ, ഖലീഫ തുടങ്ങിയവർ സംസാരിച്ചു.
പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധം പ്രസിഡ‌ന്റ് പരവൂർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ബി. അജിത്ത്, ദീപക്, സെലിൻ, വിജയ്, എ. നജീബ്, ബാലാജി, സജി തട്ടത്തുവിള, അജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

 ചാത്തന്നൂരിൽ

ചാത്തന്നൂർ മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എം. സുന്ദരേശൻ പിള്ള, സുഭാഷ് പുളിക്കൽ, പി.പി. സജിമോൻ, സഹദേവൻ, സുരേഷ്ബാബു, സാരംഗദാസ്, ജനാർദ്ദനൻപിള്ള, കൃഷ്ണപിള്ള, രാധാകൃഷ്മൻ, ഇന്ദിര, പ്രഭാകരൻപിള്ള, ഷെരീഫ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.