തഴവ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണയും ഒപ്പ് ശേഖരണവും നടത്തി.
തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചക്കാലത്തറ മണിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈ പ്ലേത്ത് ഗോപാലകൃഷ്ണൻ, വി.ശശിധരൻ പിള്ള, ഖലീലുദ്ദീൻ പൂയപ്പള്ളി, തൃദീപ്, വത്സല, ഷംന ഷാനു ,കൃഷണൻകുട്ടി എന്നിവർ സംസാരിച്ചു.
പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവുമ്പ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് തഴവ ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഉദയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.വി .സന്തോഷ്, ഉണ്ണി മല്ലംകുളത്ത്, അസീസ് കിഴക്കേ വീട്, മറ്റത്ത് ശശി, അനിൽ പന്തപ്ലാവിൽ, രാജ് കുമാർ, അനിൽകുമാർ, സുഗരാജൻ, സുകുമാരപിള്ള എന്നിവർ സംസാരിച്ചു.
കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിനിൽക്കും കോട്ടയിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൻ .പത്മനാഭപിള്ള, കളിയ്ക്കൽ ശീകുമാരി, രാജേഷ്, മേടയിൽ ശിവപ്രസാദ്, നെബുകുമാർ, ശ്രീജിത്, സിദ്ധിക് ,പ്രേം കൃഷ്ണൻ, താഹ എന്നിവർ സംസാരിച്ചു.