കൊട്ടാരക്കര: അനിശ്ചിതമായി വ്യാപര സ്ഥാപനങ്ങൾ അടച്ചിടുന്നതിൽ പ്രതിഷേധിച്ച് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ കൊട്ടാരക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ മാർച്ചും ധർണയും നടത്തി.കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പുലമൺ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം മേഖലാ പ്രസിഡന്റ് കൊട്ടാരം ജയകുമാർ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരികളായ പ്രീയങ്ക മോഹൻദാസ്, റെജിമോൻ വർഗീസ്, വൈസ് പ്രസിഡൻറുമാരായ റെജി നിസ,റോബർട്ട്,അജു വർഗീസ്, അഭിലാഷ് നിർമ്മല, അനിൽ ചിത്രപുരി, ജോൺ വിൽഫ്രഡ് , സാമുവൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമേഷ്കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സലിം നന്ദിയും പറഞ്ഞു.