anasar-
കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്‌ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടായിട്ടും മുഖ്യമന്ത്രി തയ്യാറാകാത്തത് ലാവ്‌ലിൻ പേടി മൂലമാണെന്നും വില വർദ്ധനവിന്റെ കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുകയാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ അപ്സരാ ജംഗ്ഷനിലെ പെട്രോൾ പമ്പിൽ നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ അൻവറുദ്ദീൻചാണിക്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. അശോക് കുമാർ, നിസാർ ചുണ്ണാമ്പഴികം, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ്, മധുസൂദനൻ, സിദ്ധാത്ഥൻ, ശിവപ്രസാദ്, അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.