അഞ്ചൽ: അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങുന്നതിനായി പലിശരഹിത വായ്പ നൽകുന്ന പദ്ധതിയായ വിദ്യാതരംഗിണി വായ്പ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പി .എസ് .സുപാൽ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി .എസ് .സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ബാങ്ക് വൈസ് പ്രസിഡന്റ് എസ്. സുജേഷ് ഭരണസമിതിയംഗങ്ങളായ കെ. ദാമോദരൻ, സുലോചന രവി, എസ്. ഐ. ശ്രീകുമാർ, ജി .എസ്.ഭാഗ്യ , ജസി റെജി, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ സി .ഹരി, വി .എസ് .ഷിജു, ജി .ബാബുരാജ്, ബാങ്ക് സെക്രട്ടറി വിജീഷ് മോഹൻ എന്നിവർ പങ്കെടുത്തു.