കുന്നിക്കോട് : തലവൂർ ഗ്രാമപഞ്ചായത്തിലെ പറങ്കിമാംമുകൾ -പനമ്പറ്റ റോഡിൽ പറങ്കിമാംമുകളിന് സമീപം അപകടകരമായ വളവിൽ റോഡ് സേഫ്റ്റി ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിച്ചു. തലവൂർ സൈനിക കൂട്ടായ്‍മയുടെ നേതൃത്വത്തിൽ സ്ഥാപിച്ച റോഡ് സേഫ്റ്റി ട്രാഫിക് കോൺവെക്സ് മിററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള നിർവഹിച്ചു. തലവൂർ ഗ്രാമപഞ്ചായത്തംഗം ഡി. ജോസ് കുട്ടി അദ്ധ്യക്ഷനായി. തലവൂർ സൈനിക കൂട്ടായ്മ പ്രസിഡന്റ് സത്യൻ മഞ്ചള്ളൂർ, ട്രഷറർ അനുമോൻ പറങ്കിമാംമുകൾ, എക്സിക്യൂട്ടീവ് മെമ്പർ മധുസൂധനൻ പിള്ള മഞ്ഞക്കാല, രഞ്ജിത് തലവൂർ, അനീഷ് തലവൂർ, എം.അരുൺ , പ്രതീഷ് പനംപറ്റ എന്നിവർ നേതൃത്വം നൽകി.