കുന്നിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും ഇന്ധനവില വർദ്ധനയിലും പ്രതിഷേധിച്ച് കോൺഗ്രസ് ധർണ നടത്തി. കുന്നിക്കോട് ബി.എസ്.എൽ.എൽ ഓഫീസിന് മുൻപിൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തലവൂർ ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം അലക്സ് മാത്യു, റജിമോൻ വർഗീസ്, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജയകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. അനീഷ് ഖാൻ, വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, മണ്ഡലം പ്രസിഡന്റുമാരായ സജിയോഹന്നാൻ, വി.ജി. ഉജ്വല കുമാർ, മേലില അജിത്, സലീം സൈനുദ്ദീൻ, അബ്ദുൽ മജീദ്, വേണു തലവൂർ ,ഷൈജു അമ്പലനിരപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജാ രാജ്, ഗായത്രീ ദേവി, അനുവർഗീസ് തുടങ്ങിയവർ സംസാരിച്ചു.