കൊല്ലം: എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ തൃക്കടവൂർ സോണൽ ഓഫീസിന് മുന്നിൽ നടത്തിയ സൂചനാ സമരം ജില്ലാ ജോ. സെക്രട്ടറി ടി.കെ. മധു ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വിശ്വകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ. ജയകുമാർ, ഷാഹുൽ ഹമീദ്, പി. രഘു, കബീർകുട്ടി, അനിൽകുമാർ എന്നിവർ പങ്കെടുത്തു.