കൊല്ലം: കൊല്ലം കോർപ്പറേഷൻ ഉൾപ്പടെയുള്ള പടിഞ്ഞാറൻ മേഖലയിലെ മൊത്തം പഞ്ചായത്തുകളിലെയും ജലസ്രോതസായ ശാസ്താംകോട്ട കായൽ സംരക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് (എം)കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മലിനമായിക്കൊണ്ടിരിക്കുന്ന കായലിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ജലസേചന മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുവാൻ യോഗം പ്രസിഡന്റിനെ ചുമതലപ്പെടുത്തി . മണ്ഡലം പ്രസിഡന്റ്‌ പട്ടേൽ ഷാജിയുടെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഉഷാലയം ശിവരാജൻ, ഇഞ്ചക്കാട് രാജൻ, ഇ. എം. കുഞ്ഞുമോൻ, ജോസ് മത്തായി, ഷിബു മുതുപിലാക്കാട്, നജീംകിഴക്കേതിൽ, സീനനെൽസൺ, ജിജോജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി പട്ടേൽ ഷാജി (പ്രസിഡന്റ്), എൽ. സുഗതൻ, ടി. കെ. ഷാജി(വൈസ് പ്രസിഡന്റുമാർ, ജോസഫ് ദാസ്, അരുൺ ബാബു, കെ.മോനച്ചൻ, കവർ സുരേന്ദ്രൻ (ജനറൽ സെക്രട്ടറിമാർ), ഉദയ കുമാർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.