പുനലൂർ: തെന്മല ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യമായി പറനോപകരണങ്ങൾ വിതരണം ചെയ്യും. കെ.എൽ -25 കൊവിഡ് കൊവി കെയർ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രക്ഷാധികാരിയായ സാബു ബേബി കുറ്റിയിലിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത്. തെന്മല, ഒറ്റക്കൽ, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, അണ്ടൂർപച്ച,ഇടമൺ ഗവ.എൽ.പി.എസ്, വെള്ളിമല, ചാലിയക്കര തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ ഇടമൺ യു.പി.സ്കൂളിലെ 133 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു.