പോരുവഴി: ലിംഗ അസമത്വത്തിനും സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമെതിരായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത "സ്നേഹ ഗാഥാ" കുന്നത്തൂർ താലൂക്ക് ലൈബ്രറി

കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. പഞ്ചായത്ത് നേതൃ സമിതികളുടെ നേതൃത്വത്തിലാണ് സ്നേഹ ഗാഥകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന വൈസ്‌ പ്രസിഡന്റ് എ .പി .ജയൻ ,സൂസൻ കോടി , വനിതാ കമ്മിഷൻ അംഗം എം .എസ് .താര, ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സുമാ ലാൽ , സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. പി. കെ. ഗോപൻ , മുൻ പി .എസ് .സി ചെയർമാൻ എം. ഗംഗാധരക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി എന്നിവർ വിവിധ പഞ്ചായത്തുകളിൽ ഉദ്ഘാടനം ചെയ്യും. എല്ലാ ഗ്രന്ഥശാല പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സെകട്ടറി എസ്. ശശികുമാർ അറിയിച്ചു.