അഞ്ചൽ: സ്ത്രീധനത്തിനും ആഢംബര വിവാഹത്തിനുമെതിരെ എ.ഐ.എസ്.എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ജാഗ്രത സദസ് സംഘടിപ്പിച്ചു . എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അസ്ഹർ അസീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ജില്ലാ കൗൺസിൽ അംഗം കെ .എൻ. വാസവൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ. അധിൻ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം വൈശാഖ് സി ദാസ്, മണ്ഡലം സെക്രട്ടറി ഇ. കെ .സുധീർ, മണ്ഡലം പ്രസിഡന്റ് വി .അജിവാസ്, മഹിള സംഘം മണ്ഡലം സെക്രട്ടറി ഗിരിജ മുരളി, സി .ഹരി, എസ് .സുജേഷ്, അമൃത, അഭിരാജ്, വിഘ്‌നേശ്, അനന്തു, ആകാശ്, അഫിഫ അസീസ്,നജ്മൽ, മുഹമ്മദ് നാസിം,​ റിറ്റോ രാജൻ തുടങ്ങിയവർ പങ്കെടുത്തു. .