കൊല്ലം: കെ.എസ്.എഫ്.ഇ ജീവനക്കാരുടെയും വിരമിച്ചവരുടെയും സ്വാന്തന പരിചരണ കൂട്ടായ്മ 'കൈത്താങ്ങി'ന്റെ സംസ്ഥാന പൊതുയോഗം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. എ. പ്രസന്നകുമാരൻ നായർ അദ്ധ്യക്ഷനായി. ഭാരവാഹികളായി ടി.ആർ. ഹരീന്ദ്രൻ (പ്രസിഡന്റ്), എം. ഉണ്ണിക്കൃഷ്ണൻ, എ. ദേവദാസ് (വൈസ് പ്രസിഡന്റുമാർ), ജോയ് സേവ്യർ (സെക്രട്ടറി), ബിജി എസ്. ബഷീർ, എം.വി. സുധീർ (ജോ. സെക്രട്ടറിമാർ), കെ.ബി. സൽജബീൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.