കൊട്ടാരക്കര: ആശ്രയയുടെ തണലിലെത്തിയ കുരുന്നുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനാർഹമായ വിജയം. ഉറ്റവരാരുമില്ലാത്ത കലയപുരം ആശ്രയ ശിശുഭവനിലെ രേഷ്മ, അടൂർ പറന്തൽ ആശ്രയ ശിശുഭവനിലെ ക്രിസ്റ്റിൻ,അനൂപ് എന്നിവരാണ് തിളക്കമുള്ള വിജയത്തിനർഹതനേടിയത്. രേഷ്മ താമരക്കുടി ശിവ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും അനൂപ്, ക്രിസ്റ്റിൻ എന്നിവർ പന്നിവിഴ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചിരുന്നത്. മൂന്നു പേരും വിജയിച്ചതോടെ നൂറുമേനി വിജയം എന്ന പദവിയും ആശ്രയക്ക് സ്വന്തമായി.