ശാസ്താംകോട്ട : ഐ. എൻ. ടി. യു. സി മൈനാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവർദ്ധനവിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം നടത്തി. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് തടത്തിൽ സലിം സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ, ഡി.സി.സി സെക്രട്ടറിമാരായ തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ഐ. എൻ. ടി. യു. സി ജില്ലാകമ്മിറ്റി അംഗം ശാന്തകുമാരി , ഗോപാലകൃഷ്ണപിള്ള, ശങ്കരപ്പിള്ള, എം. എ. സമീർ , ഷാജി അഞ്ചുതുണ്ടിൽ, കൃഷ്ണൻകുട്ടി, രഘു, സുകുമാരി, മീനാ മോൾ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു