കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ കരുനാഗപ്പള്ളിയിൽ തിളക്കമാർന്ന വിജയം. ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് നൂറ് മേനി വിജയം. ഇവിടെ നിന്ന് പരീക്ഷ എഴുതിയ 52 കുട്ടികളും വിജയിച്ചു. 17 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ 451 വിദ്യാർത്ഥികളിൽ 450 പേർ വിജയിച്ചു. 189 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഇക്കുറി 292 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ 563 കുട്ടികളിൽ 562 പേർ വിജയിച്ചു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 291 വിദ്യാർത്ഥികളിൽ 2 പേർ തോറ്റു. 92 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 183 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഒരു കുട്ടി തോറ്റു. 42 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 219 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 218 പേരും ജയിച്ചു. 68 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു.