കൊട്ടാരക്കര: എസ്.എസ്.എൽ.സി പരീക്ഷയിൽ സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി ഏഴാം തവണയും നൂറുമേനി വിജയം. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയം ഉൾപ്പടെ 3 അവാർഡുകൾ കരസ്ഥമാക്കിയതിന്റെ തൊട്ടു പിന്നാലെയാണ്ഈ വിജയവും. കാർഷിക മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് സ്കൂളിന് കഴിഞ്ഞ മാസം സർക്കാരിന്റെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

ഉന്നത വിജയത്തിനർഹമാക്കിയ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു.