പുനലൂർ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഇടമൺ, തെന്മല, ആര്യങ്കാവ് മണ്ഡലം കമ്മിറ്റികൾക്ക് പുറമെ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ സംഘടിപ്പിച്ചത്. പുനലൂർ പോസ്റ്രോഫീസ് മുന്നിൽ നടന്ന ധർണ മുൻ ഡി.സി.സി പ്രസിഡന്റ് പുനലൂർ മധുവും ആര്യങ്കാവിൽ നടന്ന ധർണ തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഉറുകുന്ന് റൂറൽ സഹകരണ സംഘം പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധനും ഇടമണിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ്ഖാനും ഉദ്ഘാടനം ചെയ്തു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, നേതാക്കളായ സി.വിജയകുമാർ എ.ടി.ഫിലിപ്പ്,ഇടമൺ ഇസ്മയിൽ, ബിനുശിവ പ്രസാദ്, ജി.ഗിരീഷ് കുമാർ, എ.എ.ബഷീർ,ജി.ജയപ്രകാശ്,പ്രസാദ് ജേക്കബ്, ഇടമൺ സനിൽകുമാർ,തോമസ് മൈക്കിൾ, സണ്ണിജോസഫ്, സി.കെ.ഷാൻ, സഞ്ജു ബുഖാരി തുടങ്ങിയവർ സംസാരിച്ചു.