പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പാൽ കയറ്റിയെത്തിയ ടാങ്കർ ലോറിയും മറ്റൊരു ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് നാശം സംഭവിച്ചു. ഇന്നലെ രാവിലെ 7.45 ഓടെ പ്ലാച്ചേരിക്ക് സമീപത്തെ താമരപ്പള്ളി ജംഗ്ഷനിലെ കൊടും വളവിലായിരുന്നു അപകടം. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് പാൽ കയറ്റിയെത്തിയ ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലെ കൊടും വളവിലെ ഓടയിലേക്ക് ടാങ്കർ ലോറി തെന്നി മാറി. രണ്ട് വാഹനങ്ങളുടെയും മുൻ ഭാഗവും ഗ്ലാസും തകർന്ന് അപകടത്തിൽ ആർക്കും പരിക്കില്ല.