meeting
അനുസ്മരണ സമ്മേളനം നടന്നു

പടിഞ്ഞാറെ കല്ലട : സി.പി.ഐ പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി കുന്നത്തൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി. ഗംഗാധരൻ പിള്ളയുടെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് സി. പി. ഐ പടിഞ്ഞാറേകല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കുഴി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനം നടന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ വി. രതീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സി. പി. ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. എസ്. ഗോപാലകൃഷ്ണപിള്ള, ടി. രാധാകൃഷ്ണൻ, ആർ. ദിലീപ്, കെ.. ഷാജി തുടങ്ങിയവർ സംസാരിച്ചു..