v

കൊല്ലം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതിന്റെ ആശ്വാസത്തിൽ കൊല്ലം നഗരവും സമീപ പഞ്ചായത്തുകളും. തൃക്കരുവ, പനയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളും നഗരവും പ്രതിവാര അവലോകനത്തെ തുടർന്ന് 'ബി' വിഭാഗത്തിലേക്ക് മാറി. അതേസമയം, മയ്യനാട് ഗ്രാമപഞ്ചായത്ത് 'സി' വിഭാഗത്തിൽ തന്നെ തുടരും.

ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നതിനെ തുടർന്ന് നേരത്തെ സി വിഭാഗത്തിലായിരുന്നതിനാൽ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് ഇടപെട്ട് നഗരത്തിലെ കടകൾ അടപ്പിക്കുകയും പിഴചുമത്തുകയും ചെയ്തത് വ്യാപാരികൾക്കിടയിൽ പ്രതിഷേധമുണ്ടാക്കി. ഇളവുകൾ അനുവദിച്ചതിനാൽ അവശ്യസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കടകൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും നിശ്ചിത സമയം പ്രവർത്തിക്കാം.

ബി വിഭാഗത്തിൽ

1. കൊല്ലം കോർപ്പറേഷൻ

2. തൃക്കരുവ

3. പനയം

4. കുണ്ടറ

5. പെരിനാട്

ഇളവുകൾ ഇനി ഇപ്രകാരം

01. പൊതുകാര്യാലയങ്ങൾക്ക് 100 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം
02. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 വരെ

03. അക്ഷയ കേന്ദ്രങ്ങൾ പകുതി ജീവനക്കാരുമായി രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

04. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 8 വരെ
05. സ്വകാര്യ സ്ഥാപനങ്ങൾ പകുതി ജീവനക്കാരുമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വര
06. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് പ്രവർത്തിക്കാം, ബാറുകളിൽ നിന്ന് ടേക്ക് എവേ സർവീസ് മാത്രം
07. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക് എവേ ഓൺലൈൻ/ഹോം ഡെലിവറി രാത്രി 9.30 വരെ
08. വീട്ടുജോലിക്കാർക്ക് സഞ്ചാരാനുവാദം
09. ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്ക് പ്രാർത്ഥനാ ആവശ്യങ്ങൾക്ക് പ്രവേശനം
10. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമേ രണ്ടുപേർ മാത്രം. കുടുംബാംഗങ്ങളാണെങ്കിൽ നിയന്ത്രണം ബാധകമല്ല

11. പരസ്പരസ്പർശം ഒഴിവാക്കി ഔട്ട്ഡോർ കായിക വിനോദങ്ങൾ, പ്രഭാത സായാഹ്ന സവാരികൾ
12. ജിം, ഇൻഡോർ ഗെയിംസ് എന്നിവിടങ്ങളിൽ ഒരേസമയം പരമാവധി 20 പേർ. വായൂസഞ്ചാരമുള്ളതും എ.സി പ്രവർത്തിപ്പിക്കാത്തതും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന് മതിയായ സൗകര്യങ്ങളുള്ളതുമായ
ഹാളുകളിൽ മാത്രം