കൊല്ലം: ഇന്ധന വില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച ഒപ്പുശേഖരണ സമരം കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു.
കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റി കൊട്ടിയം പറക്കുളത്തെ രണ്ട് പമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ, ഡി.സി.സി ഉപാദ്ധ്യക്ഷൻ എസ്. വിപിനചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, കെ.ബി. ഷഹാൽ തുടങ്ങിയവർ പങ്കെടുത്തു.
മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.
കണ്ണനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡന്റ് കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ സംസാരിച്ചു.