cycle
ഷാ​ഫി പ​റ​മ്പിൽ എം.എൽ.എയുടെ സൈക്കിൾ യാത്രയ്ക്ക് ഉമയനല്ലൂർ ജംഗ്ഷനിൽ സ്വീകരണം നൽകിയപ്പോൾ

കൊ​ട്ടി​യം: ഇ​ന്ധ​ന​വി​ല വർ​ദ്ധ​ന​വിൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്​ഭ​വ​നി​ലേ​ക്ക് സൈ​ക്കിൾ യാ​ത്ര ന​ട​ത്തു​ന്ന ഷാ​ഫി പ​റ​മ്പിൽ എം.എൽ.എയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഉ​മ​യ​ന​ല്ലൂ​രിൽ നൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ഗ്രാമപഞ്ചാ​യ​ത്ത് അം​ഗ​വും മ​ണ്ഡ​ലം പ്ര​സി​ഡന്റു​മാ​യ ഉ​മ​യ​ന​ല്ലൂർ റാ​ഫി നേ​തൃ​ത്വം നൽ​കി. മേവ​റ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡന്റ് നാ​സർ, തട്ടാമ​ല​യിൽ യൂ​ത്ത് കോൺ​ഗ്ര​സ് അ​സം​ബ്ലി പ്ര​സി​ഡന്റ് പി​ണ​യ്ക്കൽ ഫൈ​സ്, പ​ള്ളി​മു​ക്കിൽ​ ഷാ സ​ലിം, കൊ​ട്ടി​യ​ത്ത് സാ​ജൻ എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.

യൂ​ത്ത് കോൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സൽ കു​ള​പ്പാ​ടം, ആർ.എ​സ്. അ​ബിൻ, ഷെ​ഫി​ക്ക് കി​ളി​കൊ​ല്ലൂർ എന്നി​വർ സൈ​ക്കി​ളിൽ എം.എൽ.എയെ അ​നു​ഗ​മി​ച്ചു.